MORE

    വിഴിഞ്ഞം സമരത്തിന് കാരണം പിണറായി സര്‍ക്കാര്‍ പദ്ധതി വൈകിപ്പിച്ചത്; ഏഴ് വര്‍ഷമായി പദ്ധതിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

    Date:

    തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് കാരണം പിണറായി സര്‍ക്കാര്‍ പദ്ധതി വൈകിപ്പിച്ചതെന്ന് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. വിഴിഞ്ഞത്തെ അക്രമ സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സെന്റ് എംഎല്‍എ. അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂറാണ് ചര്‍ച്ച. എം.വിന്‍സെന്റ് എംഎല്‍എയാണ് വിഷയം അവതരിപ്പിച്ചത്. എം.വിന്‍സെന്റ്, സജി ചെറിയാന്‍, രമേശ് ചെന്നിത്തല, മുഹമ്മദ് മുഹ്‌സിന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അനൂപ് ജേക്കബ്, തോമസ് കെ.തോമസ്, മോന്‍സ് ജോസഫ്, വി.ജോയി, വി.ഡി.സതീശന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

    മുഖ്യമന്ത്രിക്ക് എന്തുപറ്റിയെന്ന് ചോദിച്ച രമേശ് ചെന്നിത്തല, ഭരണാധികാരിയെന്ന നിലയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരം പരിഹരിക്കാന്‍ കഴിയാത്തത് ലജ്ജാകരമാണ്. 7 വര്‍ഷമായി പദ്ധതിയുടെ ഡിപിആര്‍ തയാറാക്കിക്കഴിഞ്ഞില്ല. സമരത്തിന്റെ കാരണം ഈ വൈകലാണെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. 2019 ല്‍ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സര്‍ക്കാരാണ്. ഏഴ് വര്‍ഷമായി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.

    എം വി രാഘവനാണ് 1992 ല്‍ തുറമുഖ മന്ത്രിയായിരിക്കെ ഈ പദ്ധതി തുടങ്ങിയത്. മൂന്ന് തവണ ടെണ്ടര്‍ ചെയ്തിട്ടും ആരും വന്നില്ല. പിന്നീട് വന്നത് ചൈനീസ് കമ്ബനിയാണ്. കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിച്ചു. അവസാനമാണ് അദാനിയുമായി കരാര്‍ ഒപ്പിട്ടത്. ആ കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിക്കണം. എന്നാല്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ എല്‍ഡിഎഫ് പങ്കെടുത്തില്ല. പദ്ധതിയെ എതിര്‍ത്ത് അന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയിറക്കി.

    ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം വെച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിറ്റുണ്ട്. ആ റിപ്പോര്‍ട്ട് ഈ സഭയുടെ മേശപ്പുറത്തുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കെ കരുണാകരന്‍ കൊച്ചിയില്‍ വിമാനത്താവളം കൊണ്ടുവന്നപ്പോള്‍ എന്റെ മൃതദേഹത്തിന് മുകളില്‍ എന്ന് പറഞ്ഞ് എതിര്‍ത്തത് സിപിഎംകാരായിരുന്നു, എസ് ശര്‍മ്മയായിരുന്നു. അദ്ദേഹം തന്നെ പിന്നീട് ആ കമ്ബനിയുടെ ചെയര്‍മാനായി. നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്.

    വിഴിഞ്ഞത്ത് 475 കോടിയുടെ പാക്കേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചെന്നിത്തല ചോദിച്ചു. ഏഴ് വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരന്‍ വിജയന്‍ തീവ്രവാദി ആണോ? മന്ത്രി അബ്ദു റഹ്മാന്‍ തികഞ്ഞ മതേതര വാദിയാണ്. അക്രമത്തോട് യോജിപ്പില്ല. അക്രമം ആര് നടത്തിയാലും യോജിപ്പില്ല. എന്നാല്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അങ്ങേക്ക് എന്ത് പറ്റി? സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണ്. വിഴിഞ്ഞം പദ്ധതി നിര്‍ത്തണമെന്ന അഭിപ്രായമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...