MORE

    2022ല്‍ മാത്രം ഇന്ത്യയിലേയ്ക്ക് പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തിയത് 311 ഡ്രോണുകള്‍

    Date:

    ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തിയത് 311 ഡ്രോണുകള്‍.

    പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ വഴി ഇന്ത്യയിലേയ്ക്ക് വന്‍ തോതില്‍ മയക്കുമരുന്നും ആയുധങ്ങളും എത്തുന്നതായി ബിഎസ്ഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഡിസംബര്‍ 23 വരെ 311 ഡ്രോണുകളാണ് അതിര്‍ത്തി കടന്ന് എത്തിയത്. മയക്കുമരുന്ന്-ആയുധ കടത്തുകള്‍ക്കാണ് ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

    2021 ല്‍ 104 ഉം 2020 ല്‍ 77 ഉം ഡ്രോണുകളാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് അതിര്‍ത്തി കടന്നെത്തിയത്. അമൃത്സറില്‍ 164, ഗുരുദാസ്പൂരില്‍ 96, ഫിറോസ്പൂരില്‍ 84, അബോഹര്‍ ജില്ലകളില്‍ 25 എന്നിങ്ങനെയാണ് പാക് ഡ്രോണുകള്‍ നിരീക്ഷണത്തിനായി എത്തിയത് . ജമ്മു അതിര്‍ത്തിയില്‍ ഇന്ദ്രേശ്വര്‍ നഗറില്‍ 35 ഉം ജമ്മുവില്‍ 29 ഉം സുന്ദര്‍ബാനിയില്‍ 11 ഉം ഡ്രോണുകള്‍ നിരീക്ഷിച്ചു. പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നുകളും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ എഎന്‍ഐയോട് പറഞ്ഞു.

    ഒക്ടോബറില്‍ ശ്രീനഗറില്‍ നടന്ന സുരക്ഷാ അവലോകന യോഗത്തില്‍ അതിര്‍ത്തിയില്‍ വര്‍ധിച്ച ഡ്രോണ്‍ പ്രവര്‍ത്തനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...