ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.
നിങ്ങളുടെ അമ്മയെന്നാല്‍ ഞങ്ങളുടെ അമ്മ കൂടിയാണെന്ന് മമത പറഞ്ഞു.
ഹൗറയെയും ന്യൂ ജല്‍പായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിന്റെ വേദിക്ക് സമീപത്ത് നിന്നാണ് മമത അനുശോചനം അറിയിച്ചത്. അമ്മയുടെ മരണത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്തതിന് മമത പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.
“ദയവായി അല്‍പ്പം വിശ്രമിക്കൂ. നിങ്ങളുടെ അമ്മയുടെ വിയോഗത്തില്‍ എങ്ങനെ അനുശോചിക്കണമെന്ന് എനിക്കറിയില്ല. നിങ്ങളുടെ അമ്മ ഞങ്ങളുടെ അമ്മയാണ്. എന്റെ അമ്മയെയും ഞാന്‍ ഓര്‍ക്കുന്നു,” മമത പറഞ്ഞു. പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. ഇതേതുടര്‍ന്ന് മമത ബാനര്‍ജി വേദിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ബംഗാള്‍ സന്ദര്‍ശിക്കാനിരുന്ന പ്രധാനമന്ത്രി അമ്മയുടെ നിര്യാണത്തെ തുടര്‍ന്ന് യാത്ര ഒഴിവാക്കി. എന്നാല്‍ ഇന്നത്തെ പരിപാടികളില്‍ അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചിരുന്നു.

