കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി. സമസ്ത കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് പാണക്കാട് തങ്ങള്‍ പരിപാടിയില്‍ നിന്ന് പിന്‍മാറിയത്.
പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവര്‍ സംഘാടകരെ അറിയിച്ചു.
മുജാഹിദ് സമ്മേളനത്തില്‍ സുന്നി നേതാക്കളാരും പങ്കെടുക്കില്ലെന്ന് സമസ്ത വ്യക്തമാക്കിയിരുന്നു. പാണക്കാട് കുടുംബാംഗമായ സാദിഖലി തങ്ങളെ മുജാഹിദ് നേതൃത്വം ക്ഷണിച്ചെങ്കിലും വരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവറലി ശിഹാബ് തങ്ങളും, വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റഷീദലി തങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് നോട്ടീസില്‍ പേരുവെക്കുകയും ചെയ്തിരുന്നു.
‘കുടുംബ ധാര്‍മ്മികത’ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ റഷീദലി തങ്ങള്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, സമസ്തയുടെ നിലപാട് കണക്കിലെടുത്ത് മുജാഹിദ് സമ്മേളനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ കണക്കിലെടുത്ത് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

