ഉജ്ജയിന്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടി സ്വര ഭാസ്കര്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് താരം രാഹുല്‍ ഗാന്ധിയെ കണ്ട് റോസാപ്പൂക്കള്‍ സമ്മാനിച്ച് യാത്രയില്‍ പങ്കെടുത്ത് ഒപ്പം നടക്കുകയും ചെയ്തത്.
ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ അറിയപ്പെടുന്ന താരമാണ് സ്വര ഭാസ്‌കര്‍. നേരത്തെ അമോല്‍ പലേക്കര്‍, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെന്‍, സുശാന്ത് സിംഗ്, മോന അംബേഗോങ്കര്‍, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങിയ സിനിമാ താരങ്ങള്‍ നേരത്തെ യാത്രയുടെ ഭാഗമായിരുന്നു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന സ്വരയുടെ ചിത്രങ്ങള്‍ പങ്കുവച്ചു. ‘പ്രശസ്ത നടി സ്വര ഭാസ്കര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആളുകളുടെ സാന്നിധ്യമാണ് യാത്രയെ വിജയമാക്കി തീര്‍ക്കുന്നത്’- എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവയ്ക്കുന്നു. കോണ്‍ഗ്രസ് പങ്കുവച്ച പോസ്റ്റ് സ്വരയും റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ഒരു ദിവസത്തെ ഇടവേള കഴിഞ്ഞാണ് ഉജ്ജയില്‍ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചത്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശി 12 ദിവസത്തില്‍ 380 കിലോമീറ്ററാണ് യാത്ര പൂര്‍ത്തിയാക്കുന്നത്. അതേസമയം മധ്യപ്രദേശില്‍ നിന്ന് ഡിസംബര്‍ നാലിനാണ് യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുക. കഴിഞ്ഞ നവംബര്‍ 23ന് മഹാരാഷ്ട്രയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിച്ചത്.

