MORE

    സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍

    Date:

    തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍.

    കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്നും തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ഭരണഘടനാ സംരക്ഷണ ദിനാഘോഷം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പാണ്. ഭരണഘടനയുടെ ശില്‍പിയായ ബാബാ സാഹേബ് അംബേദ്കറെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിക്കുന്നത് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ പിണറായി പൊലീസ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കുകയാണ്. ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ പോരാട്ടം തുടരും.

    ലോട്ടറി, മദ്യം, മയക്കുമരുന്ന്, ക്രൈം, കള്ളക്കടത്ത് എന്നിവയുടെ അഞ്ചിന അജണ്ടയാണ് കേരള സര്‍ക്കാരിനുള്ളത്. എല്ലാ മാഫിയകളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നാട് നശിപ്പിക്കുകയാണ്. തീവ്രവാദ ശക്തികളെയും വിധ്വംസക ശക്തികളെയും സംരക്ഷിക്കുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങള്‍ അവരോട് ക്ഷമിക്കില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.

    ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ടുകളും നിരവധി ക്ഷേമ പദ്ധതികളും മോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. കൊവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്തു. കഴിഞ്ഞ 28 മാസമായി കേരളത്തിലെ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 148 കിലോ അരിയാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ 1.52 കോടി ജനങ്ങള്‍ക്ക് മോദിയുടെ അരി ലഭിക്കുന്നു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്നു. മുദ്ര വായ്പകളിലൂടെ ജനങ്ങളെ സംരംഭകരാക്കി മാറ്റാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...