MORE

    ഷാജഹാന്‍ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി; സ്‌റ്റേഷനില്‍ അഭിഭാഷക കമ്മിഷന്‍ പരിശോധന

    Date:

    പാലക്കാട്: സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്നു പരാതി.

    കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണു കുടുംബാംഗങ്ങളുടെ പരാതി.

    ആവാസിന്റെ അമ്മ പുഷ്പയും ജയരാജിന്റെ അമ്മ ദൈവാനിയുമാണു പരാതിയുമായി പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. തുടര്‍ന്നു കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലും നോര്‍ത്ത് സ്‌റ്റേഷനിലും പരിശോധന നടത്തി.

    ഓഗസ്റ്റ് 16നാണ് ആവാസിനെയും ജയരാജിനെയും ചോദ്യം ചെയ്യാനായി പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ ഉണ്ടോയെന്നു പരിശോധിക്കാനാണു കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. ഇരുവരെയും പ്രത്യേക അന്വേഷണ സംഘം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.

    സി പി എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാജഹാന്‍ ഓഗസ്റ്റ് 14 രാത്രിയാണു കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം കുന്നങ്കാട് ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന ഷാജഹാനെ ഒരു സംഘം വടിവാള്‍ ഉപയോഗിച്ച്‌ വെട്ടിവീഴ്ത്തുകയായിരുന്നു.

    സംഭവത്തില്‍ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞിരുന്നു.

    അറസ്റ്റിലായ എട്ടുപേരും ബി ജെ പി-ആര്‍ എസ് എസ് അനുഭാവികളെന്നാണു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകം രാഷ്ട്രീയവിരോധം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...