സന്‍ഫ്രാന്‍സിസ്കോ: വാട്ട്സ്ആപ്പ് വീഡിയോ കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ലാന്‍ഡ്സ്കേപ്പ് മോഡും ഇനി മുതല്‍ ലഭ്യമാകും.
ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോള്‍. വാട്ട്സാപ്പിന്റെ ഔദ്യോഗിക ചേഞ്ച്ലോഗിലാണ് വാട്ട്സ്ആപ്പ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്ത് ഇറക്കിയത്.അജ്ഞാത കോളര്‍ ഫീച്ചര്‍ സൈലന്റ് ആക്കുന്ന സൈലന്‍സ് അണ് നോണ്‍ കോളേഴ്സ് ഫംഗ്ഷന് ഉടനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്ബനി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രത്യേകിച്ച് അജ്ഞാതരില്‍ നിന്നുള്ള ഇന്‍കമിംഗ് കോളുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. സെറ്റിംഗ്സ് – പ്രൈവസി – കോളുകള്‍ എന്നതിലേക്ക് പോയി അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്റ് ആക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.ഇതു വഴി സ്പാം കോളുകളും തടയാം. വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളില്‍ ഒരേ സമയം 15 പേരെ വരെ ആഡ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കമ്ബനി പരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ ഇത് ഏഴായിരുന്നു.

