മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തു.
ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ എ 320 വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ കാരണം വിമാനം മുംബൈയിലേക്ക് തിരിച്ച് വിടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്നും തകരാര്‍ പരിഹരിച്ച ശേഷം യാത്രക്കാരുമായി ഇതേ വിമാനം ദുബായിലേക്ക് പുറപ്പെട്ടതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിനുള്ളില്‍ പാമ്ബിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് പാമ്ബിനെ കണ്ടത്. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനിടെയാണ് പാമ്ബിനെ കണ്ടത്. ഇതോടെ എല്ലാ യാത്രക്കാരെയും തിരിച്ചിറക്കിയിരുന്നു. എങ്ങനെയാണ് പാമ്ബ് വിമാനത്തില്‍ കയറിയതെന്ന് വ്യക്തമായിട്ടില്ല.

