MORE

    700 മില്യണ്‍ ഡോളര്‍ നിക്ഷേപം; ഇന്ത്യന്‍ കുതിപ്പിന് മുന്നില്‍ മുട്ട് കുത്തുമോ ചൈന?

    Date:

    ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ ഉത്പാദനത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആപ്പിളിന് വേണ്ടി ഐഫോണുകള്‍ ഉത്പാദിപ്പിക്കുന്ന പ്രധാന കമ്ബനിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് രാജ്യത്ത് 700 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്.

    കര്‍ണാടകയില്‍ ഐഫോണ്‍ സ്പെയര്‍ പാര്‍ട്സ് പ്ലാന്റ് നിര്‍മിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.

    Foxconn : ഫോക്സ്കോണ്‍

    ആറ് ട്രില്ല്യണ്‍ NT$ ( ന്യൂ തായ്വാന്‍ ഡോളര്‍ ) വരുമാനമുള്ള ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളാണ് ഫോക്സ്കോണ്‍. ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ ലിസ്റ്റില്‍ 20-ാം സ്ഥാനത്തുള്ള കമ്ബനിക്ക് 24 രാജ്യങ്ങളിലായി 173 പ്ലാന്റുകളുണ്ട്. കൊവിഡ്, ഉക്രൈന്‍ പ്രതിസന്ധികള്‍ ആഗോള വിതരണ ശൃംഖലയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഈ പ്രതിസന്ധികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് കമ്ബനിയുടെ പുതിയ നിക്ഷേപമെന്ന് ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

    ഐഫോണ്‍ സ്‌പെയര്‍ പാര്‍ട്‌സ് യൂണിറ്റ്

    ഐഫോണുകള്‍ നിര്‍മിക്കാനായി ആപ്പിള്‍ കരാര്‍ നല്‍കിയിരിക്കുന്ന കമ്ബനികളില്‍ ഏറ്റവും വലിയ സ്ഥാപനമാണ് ഫോക്സ്കോണ്‍. ലോകത്ത് പുറത്തിറങ്ങുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഫോക്സ്കോണിന്റെ പ്ലാന്റുകളില്‍ നിര്‍മിച്ചവയുമാണ്. നിലവില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും ഫോക്സ്കോണിന് പ്ലാന്റുകളുണ്ട്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായി 300 ഏക്കര്‍ സ്ഥലത്താണ് പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ കമ്ബനി പദ്ധതിയിടുന്നത്. ഐഫോണ്‍ സ്പെയര്‍ പാര്‍ട്‌സുകളാകും ഈ പ്ലാന്റില്‍ നിര്‍മിക്കുക. ഭാവിയില്‍ ഐഫോണ്‍ അസംബ്ലി യൂണിറ്റ് സ്ഥാപിക്കുന്നതും കമ്ബനിയുടെ പരിഗണനയിലുണ്ട്.

    ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപം കൂടിയാവും ബെംഗളൂരുവിലെ പ്ലാന്റ്. ഫോക്‌സ്‌കോണിന്റെ പുതിയ പ്ലാന്റില്‍ ഏകദേശം ഒരു ലക്ഷം പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ചൈനയിലെ ഷെങ്ഷുവില്‍ ഒരേ സമയം രണ്ട് ലക്ഷം പേര്‍ ജോലിയെടുക്കുന്ന പ്ലാന്റ് ഫോക്സ്കോണിനുണ്ട്. അതിനാല്‍ തന്നെ സ‍ര്‍ക്കാ‍ര്‍ വാദം ശരിയാകാനാണ് സാധ്യത. ചൈനയ്ക്ക് വലിയ തിരിച്ചടിയായും ഫോക്സ്കോണിന്റെ നീക്കം വിലയിരുത്തപ്പെടുന്നുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...