MORE

    ‘നിങ്ങളുടെ അമ്മ ഞങ്ങളുടെ അമ്മ’; നരേന്ദ്ര മോദിയെ ആശ്വസിപ്പിച്ച്‌ മമത ബാനര്‍ജി

    Date:

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.

    നിങ്ങളുടെ അമ്മയെന്നാല്‍ ഞങ്ങളുടെ അമ്മ കൂടിയാണെന്ന് മമത പറഞ്ഞു.

    ഹൗറയെയും ന്യൂ ജല്‍പായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിന്റെ വേദിക്ക് സമീപത്ത് നിന്നാണ് മമത അനുശോചനം അറിയിച്ചത്. അമ്മയുടെ മരണത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്തതിന് മമത പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

    “ദയവായി അല്‍പ്പം വിശ്രമിക്കൂ. നിങ്ങളുടെ അമ്മയുടെ വിയോഗത്തില്‍ എങ്ങനെ അനുശോചിക്കണമെന്ന് എനിക്കറിയില്ല. നിങ്ങളുടെ അമ്മ ഞങ്ങളുടെ അമ്മയാണ്. എന്റെ അമ്മയെയും ഞാന്‍ ഓര്‍ക്കുന്നു,” മമത പറഞ്ഞു. പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. ഇതേതുടര്‍ന്ന് മമത ബാനര്‍ജി വേദിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു.

    വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ബംഗാള്‍ സന്ദര്‍ശിക്കാനിരുന്ന പ്രധാനമന്ത്രി അമ്മയുടെ നിര്യാണത്തെ തുടര്‍ന്ന് യാത്ര ഒഴിവാക്കി. എന്നാല്‍ ഇന്നത്തെ പരിപാടികളില്‍ അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...