തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ഇന്ന് ചേരും. ജോയി കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരുന്നു.
ആനാവൂര്‍ നാഗപ്പന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പല പേരുകളും ഏറെക്കാലമായി ചര്‍ച്ച ചെയ്തെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. മേയറുടെ കത്തു വിവാദത്തിന്റെയും യുവജന സംഘടനാ നേതാക്കളുടെ വഴിവിട്ട നടപടികളുടെയും പശ്ചാത്തലത്തില്‍ ആനാവൂര്‍ നാഗപ്പനെതിരായ നീക്കം പാര്‍ട്ടിയില്‍ ശക്തമായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയും ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വം തയ്യാറായത്.

