ന്യുഡല്‍ഹി: ജീവിക്കുന്ന രാജ്യത്തെ നിര്‍ഭയത്വത്തിനു വേണ്ടി നല്ലതു ചിന്തിക്കുന്നവരുമായി സഹകരിക്കണമെന്ന് അഹ്ലെ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ അലി മഹ്ദി അസ്സലഫി.
ഓഖ്ല അഹ്ലെ ഹദീസ് കോംപ്ലക്സില്‍ കേന്ദ്ര കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ന്യൂനപക്ഷത്തിനു മുന്നോട്ടു പോകണം. ഭയപ്പെട്ട് നിരാശരായി നില്ക്കുകയല്ല വേണ്ടത്. നാം നിരാശരാകണമെന്നു ആഗ്രഹിക്കുന്നവര്‍ ഇവിടെയുണ്ട്. അവരെ നിരാശരാക്കാന്‍ വിഭാഗീയമായി ചിന്തിക്കാത്തവരോടൊപ്പം ചേര്‍ന്ന് പുതുതലമുറയ്ക്ക് ധൈര്യം നല്കാന് തയ്യറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും ഭദ്രതയും കാത്തു സൂക്ഷിക്കാന്‍ ജാഗ്രത കാണിക്കണം.

