കോട്ടയം: ജില്ലയില്‍ പാലങ്ങളിലൂടെ പോകുന്ന ബിഎസ്എന്‍എലിന്റെ ചെമ്ബ് കേബിളുകള്‍ മോഷ്ടിച്ചു കടത്തി. കുമരകത്തും വൈക്കത്തും കേബിളുകള്‍ മുറിച്ചതോടെ പല പ്രദേശങ്ങളിലും ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ തടസപ്പെടുകയും ചെയ്തു.
സംഭവത്തില്‍ അരക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം കുമരകത്ത് മോഷണം കണ്ടെത്തിയതിന് പിന്നാലെയാണ് വൈക്കം, ചെമ്ബ് ബി.എസ്.എന്‍.എല്‍. എക്സ്ചേഞ്ചിനു കീഴിലുള്ള കേബിളുകള്‍ മുറിച്ചുകൊണ്ടുപോയ നിലയില്‍ കണ്ടെത്തിയത്. ടെലികോം ജീവനക്കാരെന്ന വ്യാജേന വാഹനത്തില്‍ എത്തിയ സംഘമാണ് പാലങ്ങളുടെ മുകളില്‍ റോഡരുകിലൂടെ സ്ഥാപിച്ച ചെമ്ബ് കേബിളുകള്‍ മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇരുമ്ബു പൈപ്പുകളൂടെ അകത്തുകൂടി ഇട്ടിരുന്ന കേബിളുകളാണ് വ്യാപകമായി മുറിച്ചു കടത്തിയത്. അതേസമയം, പൂര്‍ണതോതില്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ആഴ്ചകള്‍ വേണ്ടിവരും. ഉദ്യോഗസ്ഥര്‍ കുമരകം, വൈക്കം പൊലീസ്സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

