MORE

    ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം; വിദ്യാര്‍ത്ഥികളെ വിലക്കിയതിനെ വിമര്‍ശിച്ച്‌ ശശി തരൂര്‍

    Date:

    ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ വിലക്കിയ ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

    ഇത്തരം നടപടികള്‍ സര്‍വകലാശാലകളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാജ്യത്തിനാകെ അപമാനകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

    ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി ലോകേഷ് ചുഗ്, വിദ്യാര്‍ത്ഥി രവീന്ദര്‍ എന്നിവരെയാണ് ഒരു വര്‍ഷത്തേക്ക് വിലക്കിയത്. മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 6 വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പും നല്‍കിയിരുന്നു.

    വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ വിമര്‍ശിച്ച്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, തെറ്റ് മനസിലാക്കിയ ശേഷം ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ക്ക് രേഖാമൂലം നല്‍കിയാല്‍ ഇളവ് നല്‍കാന്‍ സര്‍വകലാശാല തയ്യാറാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...