ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞഞെടുപ്പിലെ ഞെട്ടിച്ച തോല്‍വിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേര്‍ത്തുകൊണ്ടിരിക്കുന്നത്.
കമ്മിറ്റി അംഗങ്ങള്‍, എം എല്‍ എമാര്‍, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കര്‍ണാടകയിലെ ബി ജെ പിയുടെ ചുമതലയുള്ള അരുണ്‍ സിംഗ്, സംസ്ഥാനത്ത് ബിജെപി ക്രിയാത്മകവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടായി വ്യക്തമാക്കിയത്..
ജില്ലാ യൂണിറ്റ് പ്രസിഡന്റുമാരുമായും ഇന്‍ചാര്‍ജ് നേതാക്കളുമായും ചര്‍ച്ച നടത്തി വിവരങ്ങള്‍ ആരാഞ്ഞതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വിവിധ ഉറപ്പുകള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞിട്ടില്ല. ജെഡിഎസിന്റെ വോട്ട് വിഹിതം കോണ്‍ഗ്രസിലേക്ക് നീങ്ങി. അതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചുവെന്നും അവകാശപ്പെട്ടു.

