MORE

    നടിയെ ആക്രമിച്ച കേസ്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സമയം

    Date:

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഈ മാസം 22 വരെ ഹൈക്കോടതി സമയം നീട്ടിനല്കി. മൂന്നാഴ്ച സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. മെമ്മറി കാര്‍ഡിന്റെ നേര്‍ പകര്‍പ്പും (ക്ലോണ്‍ഡ് കോപ്പി) മിറര്‍ ഇമേജും അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് കോടതി സമയം അനുവദിച്ചത്.

    തുടരന്വേഷണ റിപ്പോര്‍ട്ട് തയാറാണെന്ന് ഡിജിപി അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ നേര്‍ പകര്‍പ്പും മിറര്‍ ഇമേജും ഫോറന്‍സിക് ലാബില്‍ നിന്ന് ലഭിച്ചതായും അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായി നടക്കുന്ന തുടരന്വേഷണത്തെ, ദിലീപിന് അനുകൂലമായുള്ള മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ബാധിക്കുന്നില്ലെന്നും രണ്ടും രണ്ടാണെന്നും ഒന്നും ചെയ്യാനില്ലെന്നും കോടതി പരാമര്‍ശിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എന്നും കോടതി ചൂണ്ടിക്കാട്ടി.

    തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നും ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കൂടി അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന അതി ജീവിതയുടെ ആവശ്യം കോടതി കണക്കിലെടുത്തില്ല. ഇത് മുന്നാം തവണയാണ് ഹൈക്കോടതി സമയം നീട്ടി നല്‍കുന്നത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കുടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...