MORE

    ഇഡിയ്ക്ക് അറസ്റ്റ് ചെയ്യാം, സ്വത്ത് കണ്ടുകെട്ടാം; പരിശോധനകള്‍ നടത്താം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

    Date:


    ന്യൂഡല്‍ഹി: എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റിനുള്ള വിശാല അധികാരങ്ങള്‍ അംഗീകരിച്ച് സുപ്രീം കോടതി. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇഡി ക്ക് പരിശോധകള്‍ നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നിലനിര്‍ത്തണമെന്ന് കോടതി ഉത്തരവിട്ടു.

    ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. പോലീസിന്റെ എഫ്ഐആറിന് സമാനമായി ഇഡി സമര്‍പ്പിക്കുന്ന ഇസിഐആര്‍ നിലനില്‍ക്കുമെന്നും ഇസിഐആറിലെ വിവരങ്ങള്‍ കുറ്റാരോപിതന് നല്‍കേണ്ടത് അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിന്റെ സമയത്തു മാത്രം ഇസിഐആറിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയാകും. അതേസമയം, എഫ്ഐആര്‍ പോലെ ഇസിഐആറിനെ കണക്കാക്കരുതെന്നും അത് ഇഡിയുടെ ആഭ്യന്തര രേഖയാണെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.

    കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ് കണ്ടുകെട്ടല്‍, ഉള്‍പ്പെടുള്ള നടപടികള്‍ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. കാര്‍ത്തി ചിദംബരവും മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖുമടക്കം സമര്‍പ്പിച്ച 242 ഹര്‍ജികളിലാണ് കോടതിയുടെ സുപ്രധാന വിധി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...