MORE

    പ്രക്ഷോഭത്തില്‍ പങ്കെടുക്കരുത്: ശ്രീലങ്കയിലെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ചൈന

    Date:

    കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്ന് ചൈനീസ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ചൈന.

    ശ്രീലങ്കയിലെ ചൈനീസ് എംബസിയാണ് ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. പ്രക്ഷോഭങ്ങളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ചൈന തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    കടുത്ത സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ശ്രീലങ്കന്‍ ജനത തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണ്. ദിവസങ്ങള്‍ക്കു മുമ്ബ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഞങ്ങള്‍ കയറിയതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവെച്ചിരുന്നു.

    ചെറിയൊരു കാലഘട്ടത്തെ ശാന്തിക്ക് ശേഷം, ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമാവുകയാണ്. അഴിമതി നിറഞ്ഞ ഭരണം രാജ്യത്തെ സാമ്ബത്തികമായി തകര്‍ത്തു. ഭക്ഷണം, ഇന്ധനം, ധാന്യം എന്നിവയുടെ വില ആകാശം മുട്ടെയാണ് ഉയര്‍ന്നിരിക്കുകയാണ്. മണ്ണെണ്ണയക്കും അരിക്കും പോലും കടുത്ത വിലയാണ് കൊടുക്കേണ്ടി വരുന്നത്. ഇതേതുടര്‍ന്നാണ് രാജ്യത്തെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...