പൊലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വേണ്ട, കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

0
11

കൊല്ലം: പൊലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വേണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊല്ലം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുയോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുറ്റാന്വേഷണത്തിന് മെച്ചപ്പെട്ട രീതി സംസ്ഥാനത്ത് നടപ്പാക്കും. ചില ക്രിമിനലുകള്‍ രക്ഷപ്പെടുന്ന ഒരു സാഹചര്യമുണ്ട്. കേരളത്തിന് പുറത്തുള്ളവരെ അവിടെയെത്തി പിടികൂടുന്ന പ്രക്രിയ വേഗത്തിലാക്കും. രാജ്യത്തിന് മാതൃകയായ ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം.

വലതുപക്ഷത്തിനാണ് പൊലീസിന്‍റെ നടപടികളെക്കുറിച്ച്‌ ഏറ്റവും കൂടുതല്‍ ആശങ്കയുള്ളത്. ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് ബോധ്യപ്പെട്ട സംഭവങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ട 4 ഗഡു കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്ന് കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെ.പി.പി.എ.) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച്‌ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സ്കീം പുനഃസ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here